നിറങ്ങൾ നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. മനുഷന് രണ്ടു നിറം..കറുപ്പും വെളുപ്പും..സ്വഭാവത്തിനോ? അതിലേറെ .. മനുഷ്യനിൽ നിറ വ്യത്യാസം വരുന്നുണ്ടോ? എന്താണ് നിറങ്ങൾ? അതു വെറും മൂടുപടലം മാത്രമാണ്..അതു ഉണ്മ അല്ല. ബാലിശം മാത്രം.. ഒരു ചിത്രം കാണുന്നു. അതിൽ കുറെ നിറക്കൂട്ടുകള്‍ വാരി വിതറിയിരിക്കുന്നു. നിറം നോക്കാതെ ചിത്രകാരൻ എന്താണോ ആശയം വരച്ചിരിക്കുന്നത് അതാണ് സത്വ. അതാണു അതിന്റെ സ്വഭാവം.
പൂക്കൾ വിടരുന്നത് പല നിറത്തിൽ. അതിന്റെ വാസനയും മൃദുലതയുമാണ് അതിന്റെ സ്വഭാവം..അതില്ലെങ്കില്‍ പൂക്കളില്ല. കല്ലുകള്‍ ആണെങ്കില്‍ നിറങ്ങൾക്ക് മാറ്റമുണ്ടായിരിക്കും. എന്നാൽ അതിന്റെ സ്വഭാവം ഗാഢതയായിരിക്കും. അതിൽ മാറ്റമുണ്ടയാൽ അതിന്റെ പേരു തന്നെ മാറിപ്പോകും.
അപ്പോൾ നിറങ്ങൾ..... അതൊന്നുമല്ല. അത് ബാഹ്യതലത്തിൽ വർത്തിക്കുന്ന ഒരു മായയാണ്....മറയാണ്. നിറങ്ങൾ കാരണം ശരിക്കുമുള്ള സത്വ നമ്മൾ അറിയാതെ പോകുന്നു... അതു പോലെ മതങ്ങൾ കാരണം ദൈവത്തിന്റെ ശക്തി
ഗുരുത്വാകർഷണബലം കണ്ടു പിടിച്ചത് സർ ഐസക്ന്യുട്ടൻ ആണ്.ഒരു കല്ലു മേലോട്ട് എറിഞ്ഞാൽ അതു നിലത്തേക്ക് തന്നെവീഴും. ..അതുപോലെ ഈശ്വരൻ ഭൂമിയിലേക്ക് എറിയുന്ന കല്ലാണ്....നമ്മൾ..താഴെ വന്നു പോകുന്ന ആ അല്പസമയം അതാണു നമ്മുടെ ആയുസ്സ്.
അതിനിടയിൽ നമ്മൾ എന്തിനീ വിദ്വേഷം വച്ചു പുലർത്തുന്നു..എന്തിനീ മത്സരങ്ങൾ...ശാന്തതയല്ലേ നമുക്ക് വേണ്ടത്...അതിനായി പരിശ്രമിക്കാം...
ഒന്നാമതായി.. ഈ മദ്യപാനമെല്ലാം നമുക്ക് ഉപേക്ഷിക്കാം..ഒന്നോര്‍ത്തു നോക്കു...നമ്മൾ വിലകൊടുത്തു വാങ്ങിയ മൊബൈൽ ഫോൺ മനപ്പൂര്‍വ്വം കേടു വരുത്തുമോ? വിലകൂടിയ വസ്ത്രം നശിപ്പിക്കുമോ? ഇല്ല എന്നല്ലേ ഉത്തരം. അപ്പോൾ അതിലും വിലയുള്ള ജീവിതം എന്തിനു മദ്യപാനത്തിന്നും മറ്റു ലഹരിക്കൾക്കുമായി നശിപ്പിക്കുന്നു.