Thursday, November 17, 2011

എന്റെ ഏകാന്ത ചിന്തകള്‍ 1

                                      എന്റെ ഏകാന്ത ചിന്തകള്‍ 1 
 
ഈ ഭൂമി ആരുടെതാണ് ?ആരാണ് ഇതിന്റെ അവകാശി ?ഇങ്ങനെ അര്‍ത്ഥമില്ലാത്ത കുറെ ചോദ്യങ്ങള്‍ ... അര്‍ത്ഥമില്ലാത്ത ഉത്തരങ്ങള്‍ക്ക് വേണ്ടി ..
പ്രഭാതം മുതല്‍ പ്രദോഷം വരെ പാറവുക്കാരനെ പോലെ നോക്കി നടക്കുന്ന സുര്യനോ? അതോ  ആകാശം മുഴുവന്‍ പാറി നടക്കുന്ന പക്ഷികളോ? ഭൂമിയെ പുതപ്പു പോലെ  പൊതിഞ്ഞു സൂക്ഷിക്കുന്ന മരങ്ങളോ ? അതോ ഭൂമിയെ കഷണം കഷണം ആയി മുറിച്ചു മാറോടടുക്കി പിടിച്ചിരിക്കുന്ന മനുഷനോ ?അവസാനം മണ്ണിലേക്ക് പോകുന്ന മനുഷന്‍ ഭൂമിയുടെ അവകാശിയോ? അതോ ഭൂമി മനുഷന്റെ അവകാശിയോ ?
ആവശ്യത്തിനു ചൂടും തണുപ്പും തന്നു അമ്മയെ പോലെ പാലിക്കുന്ന ഭൂമി ..അത് തുളച്ചു മനുഷന്‍ പ്രളയം ഉണ്ടാക്കുന്നു അതില്‍ കൊതി തിരാതെ മനുഷന്‍ ആകാശം തുളക്കുന്നു
മൃഗങ്ങളില്‍ നിന്നും മാനുഷന് അല്പം ബുദ്ധി നല്‍കിയ ദൈവം ..ആ കരുത്തു ഉപയോഗിച്ച് മൃഗങ്ങളെ ഇല്ലാതാക്കി മറ്റൊരു മൃഗമായി മാറുന്നു. സൃഷട്ടിച്ച ദൈവത്തെയും ഇല്ലാതാക്കി.നാണയത്തിന് വേണ്ടി ദൈവങ്ങളെ ഉണ്ടാക്കുന്നു.ആ മനുഷദൈവങ്ങള്‍ കാമം ആഖോഷിക്കുന്നു..പണം പുതപ്പാക്കുന്നു.
ഇശ്വരന്‍ ആണ് നമ്മളെ  നിയന്തിക്കുന്നത്...അല്ലാതെ മന്ത്രിയും അല്ല തന്ത്രിയും അല്ല ...
 
ശുദ്ധമായി ചിന്തിച്ചു ശുദ്ധമായി ജിവിക്കുക   
സ്നേഹത്തോടെ...
 പ്രദീപ്‌ പൈമ

41 comments:

 1. ശുദ്ധമായി ചിന്തിച്ചു ശുദ്ധമായി ജിവിക്കുക ..... നല്ല വിചാരം...എല്ലാ ഭാവുകങ്ങളും...

  ReplyDelete
 2. പ്രിയ പ്രദീപ്‌. എഴുത്ത് തുടരുക. അക്ഷരത്തെറ്റുകള്‍ കടന്നു കൂടുന്നത് ശ്രദ്ധിക്കുക.
  സസ്നേഹം.

  ReplyDelete
 3. ഈ 'നിവേധ്യം' ത്തിന്റെ അര്‍ത്ഥം എന്താണ്?

  ReplyDelete
 4. "എല്ലാത്തിനും ഒരവകാശി ഉണ്ട്, ഒരേഒരു അവകാശി"
  എഴുത്ത് തുടരട്ടെ.

  ReplyDelete
 5. വസുധൈവ കുടുംബകം.

  പ്രദീപ്‌, അക്ഷരത്തെറ്റുകള്‍ വായനയെ മടുപ്പിക്കുന്നു.

  ReplyDelete
 6. ചന്തു ചേട്ടാ ..സന്തോഷം...

  അക്ബര്‍ ശ്രദ്ധിക്കാം ട്ടോ നന്ദി

  റാണി പ്രിയ വന്നതില്‍ സന്തോഷം ...തെറ്റ് സമ്മതിക്കുന്നു എന്നാലുംപോസ്സ്റ്റ് അല്ലേ വായിക്കേണ്ടത്?
  നന്ദി ട്ടോ

  ശിഖണ്ടി വളരെ നന്നയി എല്ലാവരും പ്രോത്സാഹിപ്പിക്കുന്ന ആ മനസ്സു ..നന്ദി

  ReplyDelete
 7. അതെ, പൈമക്കുട്ടാ. ഞാന്‍ കഴിഞ്ഞ ദിവസം വീട്ടിലുള്ള മത്തന്‍വള്ളിയെ ഒന്നു പഠിച്ചു. അത് തന്റെ 'കൈകള്‍'ഉപയോഗിച്ച് ചുറ്റിക്കയറുന്നത് ശ്രദ്ധിച്ചു. അപ്പോള്‍ എനിക്കു തോന്നി, മത്തന്‍വള്ളിയിലും ദൈവമിരിക്കുന്നു എന്ന്!

  ReplyDelete
 8. സേതു ലക്ഷിമിചേച്ചി ...ശരിയാക്കാം എന്നെ ..നന്ദി
  (.ചേച്ചിടെ ആ പുതിയ പോസ്റ്റ്‌ ...കഴിഞ ദിവസവും ആതായിരുന്നു മനസ്സില്‍ വളരെ നല്ലത് ധൈര്യം സമ്മതിക്കണം ട്ടോ)
  നന്മ നിറഞ്ഞ ദിവസം ആശംസിക്കുന്നു
  ശങ്കരനാരായണന്‍ മലപ്പുറം(അങ്ങില്‍ ) നന്ദി ട്ടോ
  ദൈവം നമ്മുടെ ഒക്കെ ഉള്ളില്‍ ഉണ്ട് ...അതാണല്ലോ ചിരിക്കാന്‍ പറ്റുന്നത്

  ReplyDelete
 9. അവകാശികൾ വരും പോവും,,, ഓരോരുത്തരും വിശ്വസിക്കും അവരാണ് ഈ ഭൂമിയുടെ അവകാശി, എന്ന്,,

  ReplyDelete
 10. "ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
  മൃതിയില്‍ നിനക്കാത്മശാന്തി!
  ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
  ഹൃദയത്തിലിന്നേ കുറിച്ച ഗീതം."
  O. N. V

  നല്ല തെളിഞ്ഞ ഈ ചിന്തക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍.. ഇനിയും ചിന്തിക്കുക...

  ReplyDelete
 11. ഇതൊരു ക്ലീന്‍ തോട്ടാണ്. സമ്മതിക്കുന്നു.
  പക്ഷെ........
  പൈമയില്‍ നിന്ന് കുറെക്കൂടെ ആഴമേറിയ ചിന്തകള്‍ പ്രതീക്ഷിക്കുന്നു. അല്പം മയപ്പെടുത്തി അക്ഷരത്തെറ്റ് തിരുത്തിയാല്‍ നാലിലോ അഞ്ചിലോ പാഠമായി ചേര്‍ക്കാം.അത്രക്കെ വന്നിട്ടിള്ളൂ.

  വിശ്വസമുള്ളവന് ദൈവം ഭൂമി ആണ്. ഇല്ലാത്തവന് ഭൂമി ദൈവവും. അങ്ങനെ ഇവരും ചിന്തിക്കട്ടെ.

  ചിന്തകളെ കൂടുതല്‍ ആഴത്തിലാക്കുക."എന്റെ ചിന്തകള്‍" ആണെങ്കിലും പലരുടെയും ഉള്ളില്‍ കയറി ചിന്തിച്ചൂടെ? ഇനിയും വരൂ പൈമ, നമുക്ക് ഇതൊരു സംവാദമാക്കം.

  ReplyDelete
 12. ഇന്ന് വെള്ളിയച്ചയാണ് ...വെറുതെ രാവിലെ തോന്നിയ ചിന്ത അത്രയേ ഉള്ളു ... മനസ്സിന് തൃപ്തി വന്നില്ല എങ്കിലും ഇതില്‍ പോസ്റ്റി.

  ReplyDelete
 13. ശരിക്കും ആലോചിച്ചാല്‍...ഭയന്ഗരം തന്നെ ....ഭൂമി തര്‍ക്കത്തില്‍ ഏത്ര ജിവന്‍ പോയിട്ടുണ്ടാവും ...ഏത്ര രാജങ്ങള്‍ ..യുദ്ധം ഉണ്ടാക്കിയിട്ടുണ്ട് ..ചൈന ആണ് വലിയ രാജ്യം ..എന്ന് കരുതി ആ മനുഷ്യര്‍ വലിയവരാണോ ? തൈവാന്‍ കാര് ചെറിയവര്‍ ആണോ ? ഭൂമി കറങ്ങു ബോള്‍ എല്ലാവരും കറങ്ങും ...ആലോചിച്ചു എന്റെ തലയും കറങ്ങി തുടങ്ങി ....

  ReplyDelete
 14. പ്രദീപിന്റെ വേറിട്ട ചിന്തകള്‍ , അതും ഭംഗിയായി വരച്ചിട്ടത്, ഇഷ്ടപ്പെട്ടു...തുടരട്ടെ..ഈ എഴുത്ത്..ആശംസകള്‍..

  ReplyDelete
 15. ഇവിടെ വരാന്‍ അല്പം വൈകി .ക്ഷമിക്കുമല്ലോ .തീര്‍ച്ചയായും ഇത് ചിന്തിക്കുന്ന ഒരു മനസ്സിന്റെ ഉള്‍തുടിപ്പാണ്.ഇനിയും അഗാധ വീക്ഷണങ്ങളുടെ അക്ഷരമുത്തുകല്‍ക്കായി കാത്തിരിക്കുന്നു.ഭാവുകങ്ങള്‍ !

  ReplyDelete
 16. Thats correct...
  ശുദ്ധമായി ചിന്തിച്ചു ശുദ്ധമായി ജിവിക്കുക

  ReplyDelete
 17. നല്ല വേറിട്ട ചിന്ത ..നല്ലത് മാത്രം കാണുക നല്ലത് മാത്രം ചിന്തിക്കുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 18. ഇതെന്താ ഇപ്പോള്‍ ഇങ്ങിനെ ഒരു ചിന്ത.. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ചിന്തകള്‍ വരട്ടെ...

  ReplyDelete
 19. നല്ല ചിന്തകള്‍... എല്ലാര്ക്കും നല്ലത് വരട്ടെ...

  ReplyDelete
 20. വെള്ളിയാഴ്ചകള്‍ പണ്ടൊക്കെ യക്ഷികള്‍ വരുന്ന ദിവസങ്ങളായിരുന്നു.. ഇപ്പോള്‍ ആ സ്ഥാനം ചിന്തകള്‍ ഏറ്റെടുത്തു എന്നു തോന്നുന്നു... ഒരുപാട് ചിന്തിച്ചാല്‍ ഭ്രാന്ത് പിടിക്കും അതുകൊണ്ട് ഞാനിപ്പോള്‍ ഒട്ടും ചിന്തിക്കാറില്ല...

  ചിന്തിക്കാന്‍ കഴിയുന്നവരില്‍ നിന്ന് ചിന്തകള്‍ അനസ്യൂതം പ്രവഹിക്കട്ടെ... ഞങ്ങള്‍ വായിച്ച് സ്വയം ചിന്തിക്കാന്‍ കഴിയാത്തതിന്റെ കുറവ് നികത്തിക്കോളാം...

  നന്നായിട്ടുണ്ട് പ്രദീപ്...

  ReplyDelete
 21. നാം നല്ലത് മാത്രം ചിന്തിക്കുക ,അത് പ്രാപര്‍ത്തികമാക്കാന്‍ ജീവിതത്തില്‍ ശ്രമിക്കുക

  ReplyDelete
 22. മിനി ചേച്ചി ..നന്ദി ..ഇനിയും വരണം ..
  പ്രാവേ ...സന്തോഷം ..അല്‍പ നേരം ഇവിടെ ഇരുന്നതില്‍
  അസ്വാദ്‌..ആഭിനദനം സ്വെകരിക്കുന്നു നന്ദി
  കുസുമം ചേച്ചി നന്ദി
  പൊട്ടന്‍ അതിനെന്താ ..ഇനിയും ..പ്രതിഷിക്കാം..നന്ദി
  ഷാനവാസ്‌ ഇക്ക ..വേറിട്ട ചിന്തകള്‍ നല്ല വിശേഷണം ..ഉം ശ്രമിക്കാം ...
  കുട്ടി മാഷേ ...വൈകിയില്ല കേട്ടോ ...ഞാന്‍ പോസ്റ്റ് ഇടാന്‍ വൈകി ...
  നല്ല ഊര്‍ജം തരുന്നുണ്ട് മാഷുടെ വാക്കുകള്‍ ...പ്രതിഷിക്കാം..മറ്റൊന്ന്
  സ്മിത ...നന്ദി കേട്ടോ ഇനിയും വരണേ....
  മയില്‍ പീലി ..പറഞ്ഞത് സ്വെകരിക്കുന്നു
  മനോചേട്ടാ ...വൈള്ളിയാഴ്ച ഇവിടെ അവധിയാണ് ...ചിന്തിക്കാന്‍ അപ്പൊ പറ്റും..
  പുതിയ പോസ്റ്റ്‌ വരുന്നുണ്ട് കേട്ടോ ...
  ഖാധു...നന്ദി ട്ടോ
  പ്രദീപ്‌ മാഷേ ...യക്ഷികള്‍ ആ പണിയൊക്കെ നിര്‍ത്തി ..ഇപ്പൊ മുതുകിളവന്‍മാര കൊച്ചു പിള്ളേരുടെ ചോര കുടിക്കുന്നെ ...
  ഇടശ്ശേരി ശരി വരവ് വച്ചു

  ReplyDelete
 23. നല്ല ചിന്തകള്‍ വേറിട്ട ചിന്തകള്‍ !

  ReplyDelete
 24. നല്ല ചിന്തകൽ.. നടന്നു കിട്ടിക്കഴിഞ്ഞാൽ അതിലെറെ സുഖവും.. ആശംസകൾ..

  ReplyDelete
 25. കൊള്ളാല്ലോ പൈമേ...വാക്കുകള്‍ അപ്രധാനം,ചിന്തകള്‍ ജീവിക്കുന്നു,അവ ബഹുദൂരം സഞ്ചരിക്കുന്നു ...നല്ല ചിന്തകള്‍ ..

  ReplyDelete
 26. വിമര്‍ശനത്തില്‍ സഹിഷ്ണുത കാണിച്ചതിനു ഒരുപാട് നന്ദി. പൈമയുടെ ചില രചനകള്‍ സ്കോലാസ്ടിക് തലത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. അത് കൊണ്ട് പൈമ എഴുതുന്നത്‌ എല്ലാം വായിക്കാറുണ്ട്. നിരാശപ്പെടെണ്ടിവരുമ്പോള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇനിയും എടുക്കാമല്ലോ? ഒരു പക്ഷെ എനിക്ക് തെറ്റുന്നതാകം. അപ്പോള്‍ സദയം ക്ഷമിക്കുക. വ്യക്തി വ്യത്യസങ്ങളിലെ അഭിരുചികളിലെ വൈവിധ്യം കാരണമാകാം.
  നന്ദി, പൈമ.

  ReplyDelete
 27. വിമര്‍ശനം ആണ് എനികിഷ്ട്ടം..എങ്ങിലെ തെളിഞ്ഞ രചനകള്‍ ഉണ്ടാവു..പൊട്ടന്‍ സന്തോഷമേ ഉള്ളു ..ട്ടോ

  ReplyDelete
 28. കൊള്ളാല്ലോ...
  അക്ഷരതെറ്റുകള്‍ തിരുത്തുട്ടോ...

  ReplyDelete
 29. കൊള്ളാം..ആശംസകൾ..ഇനിയും നല്ല നല്ല ചിന്തകൾ ഉണ്ടാവട്ടെ..

  ReplyDelete
 30. പ്രദീപ്,

  ചിന്ത മികച്ചതു തന്നെ..പ്രാവര്‍ത്തികമാക്കണം എന്നു മാത്രം...അക്ഷരത്തെറ്റുകളുടെ കൂമ്പാരം നല്ല വായനയെ നശിപ്പിക്കും.പലരും ചൂണ്ടിക്കാട്ടിയിട്ടും അതൊന്നു തിരുത്തുവാന്‍ തയ്യാറാകാത്തത് അത്ര നല്ല ലക്ഷണമല്ല.മാത്രമല്ല കമ്ന്റുകള്‍ക്ക് മറുപടിയിട്ടിരിക്കുന്നതിലും...

  ReplyDelete
 31. enganeyenkilum ellavarum bhoomiye kurich chinthikkumallo athu thanne aswasam!!!
  aasamsakal

  ReplyDelete
 32. ചുരിങ്ങിയ വാക്കുകള്‍ ചിന്തിപ്പിക്കുന്നു ..ഇനിയും തുടരട്ടെ ആശംസകള്‍ ...........

  ReplyDelete
 33. ചിന്തകള്‍ ആഴങ്ങളിലേക്ക്‌ കുതിക്കട്ടെ..

  ReplyDelete
 34. ശുദ്ധമായി ചിന്തിച്ചു ശുദ്ധമായി ജിവിക്കുക

  ReplyDelete
 35. ദലൈ ലാമ ഒരിക്കല്‍ പറഞ്ഞു... മനുഷ്യന്‍ ആരോഗ്യം കളഞ്ഞു പണം സമ്പാദിക്കുന്നു. പിന്നെ പണം കളഞ്ഞു ആരോഗ്യം സമ്പാദിക്കുന്നു. ജീവിക്കുമ്പോള്‍ ഒരിക്കലും മരിക്കില്ല എന്നത് പോലെ ജീവിക്കുന്നു, മരിക്കുമ്പോള്‍ ഇവന്‍ ഒരിക്കലും ജീവിച്ചിരുന്നില്ല എന്നത് പോലെ മരിച്ചു കിടക്കുന്നു. വിചാരം നന്നായി.

  ReplyDelete
 36. ശുദ്ധമായി ജിവിക്കുക!

  ReplyDelete
 37. ശുദ്ധമായി ജിവിക്കുക!

  ReplyDelete
 38. വളരെ നല്ല ചിന്തകള്‍. മുന്‍പു തന്നെ പലരും സൂചിപ്പിച്ചതുപോലെ അക്ഷരപ്പിശാചിന്റെ വിളയാട്ടം വായനയുടെ സുഖം കളയുന്നു. ഈ വാക്കുകള്‍ ശ്രദ്ധിക്കുക:പാറവുക്കാരനെ, മാറോടടുക്കി, മനുഷനോ, സൃഷട്ടിച്ച, മനുഷദൈവങ്ങള്‍, ആഖോഷിക്കുന്നു, ഇശ്വരന്‍. പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് ഒന്നു രണ്ടു തവണ വായിച്ചാല്‍ ഈ പിശാചുക്കളെ ഒഴിവാക്കാം.

  ReplyDelete