ഭാരതീയര്‍ക്ക് പുരാണ ഇതിഹാസങ്ങള്‍ നിരവധിയുണ്ട് .അതില്‍ ഏറ്റവും മികച്ചത് രാമായണമാണ് .കാരണം ഭാഗവതം പോലെയുള്ള മറ്റ് ഗ്രന്ഥങ്ങള്‍ രണ്ടാമതോന്നില്ല .എന്നാല്‍ രാമായണം അനേകമുണ്ട് .വാല്മീകിരാമായണം ,വ്യാസ രാമായണം ,കമ്പരാമായണം ,ശതമുഖരാമായണം ,ആനന്ദരാമായണം,അത്ഭുതരാമായണം ,അഗസ്ത്യരാമായണം,ഹനുമത് രാമായണം,തുളസിരാമായണം,അദ്ധ്യാത്മരാമായണം എന്നിങ്ങനെ..
ഇതില്‍ ഭക്തിപ്രദാനമായ അദ്ധ്യാത്മരാമായണമാണ് കുടുതല്‍ പ്രചാരം.എന്നാല്‍ താരകമന്ത്ര ആച്യാരനായ അഗസ്ത്യ മഹര്‍ഷി രചിച്ച അഗസ്ത്യരാമായണം ഇവയില്‍ ഏറ്റവും മികച്ചതാണ് .അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്..ഇതില്‍ ഓരോ കാര്യങ്ങള്‍ കാരണം സഹിതം വിവരിച്ചിരിക്കുന്നു.മഹാവിഷ്ണുവിന് ശ്രി രാമനായി പിറക്കാനുള്ള ശാപം ,മണ്ടോധരിക്കും സീത ദേവിക്കും തമ്മില്ലുള്ള സാമ്യം.രാവണനും ഗോകര്‍ണവും തമ്മിലുള്ള ബന്ധം,എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ കാരണം സഹിതം വിവരിച്ചിട്ടുണ്ട് .
അഗസ്ത്യ മഹര്‍ഷി ഗോവര്‍ധനപര്‍വതത്തിന്റെ അഹങ്കാരം ശമിപ്പിച്ച കഥ എല്ലാവര്ക്കും അറിയാമല്ലോ അതിനു ശേഷം മഹര്‍ഷി സഹ്യപര്‍വതത്തിന്റെ അരികില്‍ ആശ്രമം പണിത് ശിഷ്യന്‍ മാരുമായി താമസമാക്കി.അവിടെ വച്ച ഒരു ശിഷ്യന്‍ ആവശ്യ പ്രകാരം മഹര്‍ഷി രചിച്ച ഈ അഗസ്ത്യരാമായണം.മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് ശ്രി രാമന്‍ മേനോന്‍ ആണ് .ആദ്ദേഹം അത് പൂര്‍ണമായും അതിന്റെ ഭക്തിയും പുണ്യതയും ഒട്ടും നഷ്ടമാകാതെ പകര്‍ത്തിയിരിക്കുന്നു .
ലൌകിക ജിവിതത്തെ സുഖകരമാക്കി തിര്‍ക്കുവാനുള്ള അനേകം ത്വതോപദേശം അഗസ്ത്യരാമായണതിലുണ്ട് .രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നര്‍മരസം കലര്‍ന്ന കഥകള്കൂടിയും ഇതിലുണ്ട് .(രാവണന് പറ്റിയ പരാജയങ്ങള്‍ ,കലഹയുടെ ചരിത്രം എന്നിവ)രാമായണത്തെ കുറിച്ച് ഉള്ള എല്ലാ സംശയങ്ങള്‍ക്ക് അഗസ്ത്യരാമായണം നിവര്‍ത്തി ഉണ്ടാക്കും.ശ്രി രാമോഷ്ട്ടോതരശതനാമം ഈ ഗ്രന്ഥത്തില്‍ ഉണ്ട് . അഗസ്ത്യരാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് കുടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല .
ഈ ഗ്രന്ഥം ശ്രേയസ് ന്റെ വെബ് സൈറ്റില്‍ PDF രൂപത്തില്‍ ലഭ്യമാണ് .ഡൌണ്‍ലോഡ് ചെയ്ത് വായിക്കുമല്ലോ മറ്റു പുണ്യ ഗ്രന്ഥങ്ങള്‍ കൂടി ശ്രേയസ് ലഭ്യമാക്കുണ്ട്