Friday, March 2, 2012



എന്റെ അടുത്ത് ഒരു മോബ്ബൈൽ ഉണ്ട്.. 
ഇൻ കമ്മിങ്ങ് ഇല്ലാത്തത്.. 
ഒരിക്കലും ചാർജ് തീരാത്തത്... 
ആർക്കും മോഷ്ട്ടിക്കാൻ കഴിയാത്തത്... 
എന്റെ നാവാണത്.. 

Friday, February 3, 2012

ഡയറി


കവിളില്‍ നുള്ളിയത്‌ മൂന്ന് പ്രാവശ്യം
 നെറ്റിയില്‍ തഴുകിയതു നാലു പ്രാവശ്യം
 ചുണ്ടില്‍ ഉമ്മ വച്ചത്‌ ആറു പ്രാവശ്യം
ഇന്നലെ കാമുകനെ കണ്ടപ്പോള്‍
സംബവിച്ചതാണു ഇതോക്കെ

( റോസാപൂവിന്റെ ഡയറിയില്‍ നിന്നും ...)

Thursday, January 26, 2012

അവന്‍



ചിലപ്പോൾ പാതിരാത്രി..
ചിലപ്പോൾ വെളുപ്പിനു...
അവന്റെ വരവു അങ്ങിനെയാണു..
അടുത്ത് വന്നാ പിന്നെ കൈയ്യും
കാലും കെട്ടിയിട്ട പൊലെയാണു.. 
ശ്വാസഗതിക്ക്  വേഗത കുറയും...
കട്ടിലിലൂടെ അങ്ങോട്ടും..ഇങ്ങോട്ടും..ഇട്ട് ഉരുട്ടും.
പുതപ്പെടുത്ത് മുഖത്തേക്കിടും..

എന്തായാലും എനിക്കവനെ ഇഷ്ട്ടമാണു..
എന്റെ പ്രിയപ്പെട്ട ഉറക്കത്തെ...

Friday, December 16, 2011

എന്റെ ഏകാന്ത ചിന്തകള്‍ 2


നിറങ്ങൾ നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. മനുഷന് രണ്ടു നിറം..കറുപ്പും വെളുപ്പും..സ്വഭാവത്തിനോ?  അതിലേറെ ..     മനുഷ്യനിൽ നിറ വ്യത്യാസം വരുന്നുണ്ടോഎന്താണ് നിറങ്ങൾ? അതു വെറും  മൂടുപടലം മാത്രമാണ്..അതു ഉണ്മ അല്ല. ബാലിശം മാത്രം.. ഒരു ചിത്രം കാണുന്നു. അതിൽ കുറെ നിറക്കൂട്ടുകള്‍ വാരി വിതറിയിരിക്കുന്നു. നിറം നോക്കാതെ ചിത്രകാരൻ എന്താണോ ആശയം വരച്ചിരിക്കുന്നത് അതാണ്‌ സത്വ. അതാണു അതിന്റെ സ്വഭാവം. 

പൂക്കൾ വിടരുന്നത് പല നിറത്തിൽ. അതിന്റെ വാസനയും മൃദുലതയുമാണ് അതിന്റെ സ്വഭാവം..അതില്ലെങ്കില്‍  പൂക്കളില്ല. കല്ലുകള്‍ ആണെങ്കില്‍  നിറങ്ങൾക്ക് മാറ്റമുണ്ടായിരിക്കും. എന്നാൽ അതിന്റെ സ്വഭാവം ഗാഢതയായിരിക്കും. അതിൽ മാറ്റമുണ്ടയാൽ അതിന്റെ പേരു തന്നെ മാറിപ്പോകും.
 
അപ്പോൾ നിറങ്ങൾ..... അതൊന്നുമല്ല. അത് ബാഹ്യതലത്തിൽ വർത്തിക്കുന്ന ഒരു മായയാണ്....മറയാണ്. നിറങ്ങൾ കാരണം ശരിക്കുമുള്ള സത്വ നമ്മൾ അറിയാതെ പോകുന്നു... അതു പോലെ മതങ്ങൾ കാരണം ദൈവത്തിന്റെ ശക്തി നമ്മള്‍ അറിയാതെ പോകുന്നു മതങ്ങള്‍ പലതാണ്....ഈശ്വരൻ അതാണു,സത്യം..ഉണ്മ.

ഗുരുത്വാകർഷണബലം കണ്ടു പിടിച്ചത് സർ ഐസക്ന്യുട്ടൻ ആണ്.ഒരു കല്ലു മേലോട്ട് എറിഞ്ഞാൽ അതു നിലത്തേക്ക് തന്നെവീഴും. ..അതുപോലെ ഈശ്വരൻ ഭൂമിയിലേക്ക് എറിയുന്ന കല്ലാണ്....നമ്മൾ..താഴെ വന്നു പോകുന്ന ആ അല്പസമയം അതാണു നമ്മുടെ ആയുസ്സ്. 

അതിനിടയിൽ നമ്മൾ എന്തിനീ വിദ്വേഷം വച്ചു പുലർത്തുന്നു..എന്തിനീ മത്സരങ്ങൾ...ശാന്തതയല്ലേ നമുക്ക് വേണ്ടത്...അതിനായി പരിശ്രമിക്കാം... 
ഒന്നാമതായി.. ഈ മദ്യപാനമെല്ലാം നമുക്ക് ഉപേക്ഷിക്കാം..ഒന്നോര്‍ത്തു നോക്കു...നമ്മൾ വിലകൊടുത്തു വാങ്ങിയ മൊബൈൽ ഫോൺ മനപ്പൂര്‍വ്വം കേടു വരുത്തുമോവിലകൂടിയ വസ്ത്രം നശിപ്പിക്കുമോഇല്ല എന്നല്ലേ ഉത്തരം. അപ്പോൾ അതിലും വിലയുള്ള ജീവിതം എന്തിനു മദ്യപാനത്തിന്നും മറ്റു ലഹരിക്കൾക്കുമായി നശിപ്പിക്കുന്നു.

Thursday, November 17, 2011

എന്റെ ഏകാന്ത ചിന്തകള്‍ 1

                                      എന്റെ ഏകാന്ത ചിന്തകള്‍ 1 
 
ഈ ഭൂമി ആരുടെതാണ് ?ആരാണ് ഇതിന്റെ അവകാശി ?ഇങ്ങനെ അര്‍ത്ഥമില്ലാത്ത കുറെ ചോദ്യങ്ങള്‍ ... അര്‍ത്ഥമില്ലാത്ത ഉത്തരങ്ങള്‍ക്ക് വേണ്ടി ..
പ്രഭാതം മുതല്‍ പ്രദോഷം വരെ പാറവുക്കാരനെ പോലെ നോക്കി നടക്കുന്ന സുര്യനോ? അതോ  ആകാശം മുഴുവന്‍ പാറി നടക്കുന്ന പക്ഷികളോ? ഭൂമിയെ പുതപ്പു പോലെ  പൊതിഞ്ഞു സൂക്ഷിക്കുന്ന മരങ്ങളോ ? അതോ ഭൂമിയെ കഷണം കഷണം ആയി മുറിച്ചു മാറോടടുക്കി പിടിച്ചിരിക്കുന്ന മനുഷനോ ?അവസാനം മണ്ണിലേക്ക് പോകുന്ന മനുഷന്‍ ഭൂമിയുടെ അവകാശിയോ? അതോ ഭൂമി മനുഷന്റെ അവകാശിയോ ?
ആവശ്യത്തിനു ചൂടും തണുപ്പും തന്നു അമ്മയെ പോലെ പാലിക്കുന്ന ഭൂമി ..അത് തുളച്ചു മനുഷന്‍ പ്രളയം ഉണ്ടാക്കുന്നു അതില്‍ കൊതി തിരാതെ മനുഷന്‍ ആകാശം തുളക്കുന്നു
മൃഗങ്ങളില്‍ നിന്നും മാനുഷന് അല്പം ബുദ്ധി നല്‍കിയ ദൈവം ..ആ കരുത്തു ഉപയോഗിച്ച് മൃഗങ്ങളെ ഇല്ലാതാക്കി മറ്റൊരു മൃഗമായി മാറുന്നു. സൃഷട്ടിച്ച ദൈവത്തെയും ഇല്ലാതാക്കി.നാണയത്തിന് വേണ്ടി ദൈവങ്ങളെ ഉണ്ടാക്കുന്നു.ആ മനുഷദൈവങ്ങള്‍ കാമം ആഖോഷിക്കുന്നു..പണം പുതപ്പാക്കുന്നു.
ഇശ്വരന്‍ ആണ് നമ്മളെ  നിയന്തിക്കുന്നത്...അല്ലാതെ മന്ത്രിയും അല്ല തന്ത്രിയും അല്ല ...
 
ശുദ്ധമായി ചിന്തിച്ചു ശുദ്ധമായി ജിവിക്കുക   
സ്നേഹത്തോടെ...
 പ്രദീപ്‌ പൈമ

Tuesday, July 26, 2011

അഗസ്ത്യരാമായണം




ഭാരതീയര്‍ക്ക് പുരാണ ഇതിഹാസങ്ങള്‍ നിരവധിയുണ്ട് .അതില്‍ ഏറ്റവും മികച്ചത് രാമായണമാണ് .കാരണം ഭാഗവതം പോലെയുള്ള മറ്റ് ഗ്രന്ഥങ്ങള്‍ രണ്ടാമതോന്നില്ല .എന്നാല്‍ രാമായണം അനേകമുണ്ട് .വാല്മീകിരാമായണം ,വ്യാസ രാമായണം ,കമ്പരാമായണം ,ശതമുഖരാമായണം ,ആനന്ദരാമായണം,അത്ഭുതരാമായണം ,അഗസ്ത്യരാമായണം,ഹനുമത് രാമായണം,തുളസിരാമായണം,അദ്ധ്യാത്മരാമായണം എന്നിങ്ങനെ..

   ഇതില്‍ ഭക്തിപ്രദാനമായ അദ്ധ്യാത്മരാമായണമാണ്  കുടുതല്‍ പ്രചാരം.എന്നാല്‍ താരകമന്ത്ര ആച്യാരനായ അഗസ്ത്യ മഹര്‍ഷി രചിച്ച അഗസ്ത്യരാമായണം ഇവയില്‍ ഏറ്റവും മികച്ചതാണ് .അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്..ഇതില്‍ ഓരോ കാര്യങ്ങള്‍ കാരണം സഹിതം വിവരിച്ചിരിക്കുന്നു.മഹാവിഷ്ണുവിന് ശ്രി രാമനായി പിറക്കാനുള്ള ശാപം ,മണ്ടോധരിക്കും സീത ദേവിക്കും തമ്മില്ലുള്ള സാമ്യം.രാവണനും ഗോകര്‍ണവും തമ്മിലുള്ള ബന്ധം,എന്നിങ്ങനെ നിരവധി കാര്യങ്ങള്‍  കാരണം സഹിതം വിവരിച്ചിട്ടുണ്ട് .
     അഗസ്ത്യ മഹര്‍ഷി ഗോവര്‍ധനപര്‍വതത്തിന്റെ അഹങ്കാരം ശമിപ്പിച്ച കഥ എല്ലാവര്ക്കും അറിയാമല്ലോ  അതിനു ശേഷം മഹര്‍ഷി സഹ്യപര്‍വതത്തിന്റെ അരികില്‍ ആശ്രമം പണിത് ശിഷ്യന്‍ മാരുമായി താമസമാക്കി.അവിടെ വച്ച ഒരു ശിഷ്യന്‍ ആവശ്യ പ്രകാരം മഹര്‍ഷി രചിച്ച ഈ അഗസ്ത്യരാമായണം.മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് ശ്രി രാമന്‍ മേനോന്‍ ആണ് .ആദ്ദേഹം അത് പൂര്‍ണമായും അതിന്റെ ഭക്തിയും പുണ്യതയും ഒട്ടും നഷ്ടമാകാതെ പകര്‍ത്തിയിരിക്കുന്നു .

         ലൌകിക ജിവിതത്തെ സുഖകരമാക്കി തിര്‍ക്കുവാനുള്ള അനേകം ത്വതോപദേശം അഗസ്ത്യരാമായണതിലുണ്ട് .രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നര്‍മരസം കലര്‍ന്ന കഥകള്കൂടിയും ഇതിലുണ്ട് .(രാവണന് പറ്റിയ പരാജയങ്ങള്‍ ,കലഹയുടെ ചരിത്രം എന്നിവ)രാമായണത്തെ കുറിച്ച് ഉള്ള എല്ലാ സംശയങ്ങള്‍ക്ക് അഗസ്ത്യരാമായണം നിവര്‍ത്തി ഉണ്ടാക്കും.ശ്രി രാമോഷ്ട്ടോതരശതനാമം ഈ ഗ്രന്ഥത്തില്‍ ഉണ്ട് . അഗസ്ത്യരാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് കുടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല .


ഈ ഗ്രന്ഥം ശ്രേയസ് ന്റെ  വെബ്‌ സൈറ്റില്‍ PDF  രൂപത്തില്‍ ലഭ്യമാണ് .ഡൌണ്‍ലോഡ്  ചെയ്ത് വായിക്കുമല്ലോ മറ്റു പുണ്യ ഗ്രന്ഥങ്ങള്‍ കൂടി ശ്രേയസ്  ലഭ്യമാക്കുണ്ട്
എല്ലാവരെയും ശ്രി രാമദേവന്‍ അനുഗ്രഹിക്കട്ടെ ...http://sreyas.in/agasthya-ramayanam-scanned-pdf




Monday, July 25, 2011

തുടക്കം

ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം. 
ആ തടസ്സങ്ങളെ ‘തട’യായി ഉപയോഗിക്കാന്‍ ശീലിക്കണം.
തടസ്സങ്ങളെ  മാറ്റാനുള്ള വിദ്യയാണ് പ്രാര്‍ത്ഥന.
അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും.
ഞാന്‍ പുതിയ ഒരു ബ്ലോഗ്‌ തുടങ്ങുകയാണ് 
ആത്മീയത ആണ് ഇതില്‍ ഉണ്ടാവുക 
എല്ലാവര്ക്കും നന്മ നേര്‍ന്നു കൊണ്ട് ഞാന്‍ തുടങ്ങട്ടെ ;
അനുഗ്രഹിക്കുക ...