Tuesday, July 26, 2011

അഗസ്ത്യരാമായണം




ഭാരതീയര്‍ക്ക് പുരാണ ഇതിഹാസങ്ങള്‍ നിരവധിയുണ്ട് .അതില്‍ ഏറ്റവും മികച്ചത് രാമായണമാണ് .കാരണം ഭാഗവതം പോലെയുള്ള മറ്റ് ഗ്രന്ഥങ്ങള്‍ രണ്ടാമതോന്നില്ല .എന്നാല്‍ രാമായണം അനേകമുണ്ട് .വാല്മീകിരാമായണം ,വ്യാസ രാമായണം ,കമ്പരാമായണം ,ശതമുഖരാമായണം ,ആനന്ദരാമായണം,അത്ഭുതരാമായണം ,അഗസ്ത്യരാമായണം,ഹനുമത് രാമായണം,തുളസിരാമായണം,അദ്ധ്യാത്മരാമായണം എന്നിങ്ങനെ..

   ഇതില്‍ ഭക്തിപ്രദാനമായ അദ്ധ്യാത്മരാമായണമാണ്  കുടുതല്‍ പ്രചാരം.എന്നാല്‍ താരകമന്ത്ര ആച്യാരനായ അഗസ്ത്യ മഹര്‍ഷി രചിച്ച അഗസ്ത്യരാമായണം ഇവയില്‍ ഏറ്റവും മികച്ചതാണ് .അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്..ഇതില്‍ ഓരോ കാര്യങ്ങള്‍ കാരണം സഹിതം വിവരിച്ചിരിക്കുന്നു.മഹാവിഷ്ണുവിന് ശ്രി രാമനായി പിറക്കാനുള്ള ശാപം ,മണ്ടോധരിക്കും സീത ദേവിക്കും തമ്മില്ലുള്ള സാമ്യം.രാവണനും ഗോകര്‍ണവും തമ്മിലുള്ള ബന്ധം,എന്നിങ്ങനെ നിരവധി കാര്യങ്ങള്‍  കാരണം സഹിതം വിവരിച്ചിട്ടുണ്ട് .
     അഗസ്ത്യ മഹര്‍ഷി ഗോവര്‍ധനപര്‍വതത്തിന്റെ അഹങ്കാരം ശമിപ്പിച്ച കഥ എല്ലാവര്ക്കും അറിയാമല്ലോ  അതിനു ശേഷം മഹര്‍ഷി സഹ്യപര്‍വതത്തിന്റെ അരികില്‍ ആശ്രമം പണിത് ശിഷ്യന്‍ മാരുമായി താമസമാക്കി.അവിടെ വച്ച ഒരു ശിഷ്യന്‍ ആവശ്യ പ്രകാരം മഹര്‍ഷി രചിച്ച ഈ അഗസ്ത്യരാമായണം.മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് ശ്രി രാമന്‍ മേനോന്‍ ആണ് .ആദ്ദേഹം അത് പൂര്‍ണമായും അതിന്റെ ഭക്തിയും പുണ്യതയും ഒട്ടും നഷ്ടമാകാതെ പകര്‍ത്തിയിരിക്കുന്നു .

         ലൌകിക ജിവിതത്തെ സുഖകരമാക്കി തിര്‍ക്കുവാനുള്ള അനേകം ത്വതോപദേശം അഗസ്ത്യരാമായണതിലുണ്ട് .രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നര്‍മരസം കലര്‍ന്ന കഥകള്കൂടിയും ഇതിലുണ്ട് .(രാവണന് പറ്റിയ പരാജയങ്ങള്‍ ,കലഹയുടെ ചരിത്രം എന്നിവ)രാമായണത്തെ കുറിച്ച് ഉള്ള എല്ലാ സംശയങ്ങള്‍ക്ക് അഗസ്ത്യരാമായണം നിവര്‍ത്തി ഉണ്ടാക്കും.ശ്രി രാമോഷ്ട്ടോതരശതനാമം ഈ ഗ്രന്ഥത്തില്‍ ഉണ്ട് . അഗസ്ത്യരാമായണം മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് കുടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല .


ഈ ഗ്രന്ഥം ശ്രേയസ് ന്റെ  വെബ്‌ സൈറ്റില്‍ PDF  രൂപത്തില്‍ ലഭ്യമാണ് .ഡൌണ്‍ലോഡ്  ചെയ്ത് വായിക്കുമല്ലോ മറ്റു പുണ്യ ഗ്രന്ഥങ്ങള്‍ കൂടി ശ്രേയസ്  ലഭ്യമാക്കുണ്ട്
എല്ലാവരെയും ശ്രി രാമദേവന്‍ അനുഗ്രഹിക്കട്ടെ ...http://sreyas.in/agasthya-ramayanam-scanned-pdf




14 comments:

  1. മനുഷ്യ ജീവിതത്തിന്‍റെ ആത്മാവാണ് ദൈവ ബോധം.ആ വഴിയിലേക്കു നയിക്കുന്ന ധര്‍മഗ്രന്ഥങ്ങളും മത മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുന്നത്തിലാണ് ജീവിത വിജയം...ആശംസകള്‍ !

    ReplyDelete
  2. ജയരാജ്‌ മുരുക്കുംപുഴ
    വന്നതില്‍ സന്തോഷം

    ഇതിന്റെ ലിങ്ക് നോക്കാന്‍ ശ്രമിക്കുമല്ലോ ?
    മുഹമ്മദ്‌ സര്‍ ..മനുഷ്നില്‍ മരിക്കാത്ത ഒന്ന് ആത്മാവാണ് .
    ലൌകിക സുഖങ്ങള്‍ക്ക് ഒപ്പം അത്മിയത്ക്കും സ്ഥാനം ഉണ്ട്
    അത് കുറവാണു എന്ന് മാത്രം ....
    എല്ലാവര്ക്കും നന്മ നേരുന്നു

    ReplyDelete
  3. ലിങ്ക് തന്നതില്‍ സന്തോഷം..
    പുരാണങ്ങള്‍ പുതിയ തലമുറയ്ക്ക് അന്യം ആവുന്നു..കര്‍ക്കടകമാസത്തില്‍ അപ്പൂപ്പനും അമ്മൂമ്മയും രാമായണം വായിക്കാറും അതിനുശേഷം കഥ പറഞ്ഞു തരികയും ചെയ്യുമായിരുന്നു. ആ പുരാണ കഥകള്‍ ആയിരുന്നു എന്റെ വായനാശീലം വളര്‍ത്തിയത്‌. ഇന്നും ആരെങ്കിലും ഈണത്തില്‍ രാമായണം വായിക്കുമ്പോള്‍ അന്നത്തെ അതെ കൌതുകം തോന്നാറുണ്ട്. ഈണത്തില്‍ വായിക്കാന്‍ ആവുന്നില്ലലോ എന്നും വിഷമം തോന്നാറുണ്ട്.

    രാമായണമാസം പുണ്യ മാസം..
    എല്ലാ ആശംസകളും..
    വില്ലേജ് മാന്‍

    ReplyDelete
  4. ആശംസകള്‍ നേരുന്നു

    ReplyDelete
  5. നല്ല എഴുത്ത്.
    രാമായണ മാസമാണല്ലോ,അതിന്‍റെ പുണ്യം കൂടി.
    എല്ലാ നന്മകളും.

    ReplyDelete
  6. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട കൃത്തിവാസ രാമായണത്തെ കുറിച്ചും സൂചിപ്പിയ്ക്കാമായിരുന്നു.
    അക്ഷരത്തെറ്റുകൾ ഒഴിവാക്കുമല്ലോ. അത് കല്ലുകടിയുണ്ടാക്കുന്നു. ആശംസകൾ നേർന്നുകൊണ്ട്.......

    ReplyDelete
  7. എന്നിട്ടും ഇതൊന്നും മനുഷ്യനു പഠനവിധേയമാകുന്നില്ല.സ്വഭാവരൂപികരണത്തിനു പാകമാകുന്നില്ല.അവൻ പുഴുകുത്തുവീണ പുതിയ സംസ്കാത്തിലേക്കു പോകുന്നു.

    ReplyDelete
  8. രാമായണം ഞാന്‍ വായിച്ചിട്ടില്ല എതായാലുംലിങ്ക് തന്നതില്‍ വളരെ നന്ദി "ഗീത" കുറച്ചു വായിച്ച്ട്ടുണ്ട് അതിലെ ചില പരാമര്‍ശങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ ശരി വീണ്ടും വരാം എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  9. ഏറെ അറിവുകള്‍ നല്‍കി...നന്ദി ട്ടൊ..ആശംസകള്‍.

    ReplyDelete
  10. ഈ സംരംഭം കൊള്ളാം... ഇനി ഇടക്കൊക്കെ ഇവിടെ വരാം
    വായിക്കാന്‍ വിഭവമോരുക്കുമല്ലോ.... ആശംസകള്‍

    ReplyDelete
  11. Dear Pradeep,
    A very informative post! Thanks a bunch!Always Ramayana and other religious books should be a part of our daily life.
    Sasneham,
    Anu

    ReplyDelete