Friday, December 16, 2011

എന്റെ ഏകാന്ത ചിന്തകള്‍ 2


നിറങ്ങൾ നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. മനുഷന് രണ്ടു നിറം..കറുപ്പും വെളുപ്പും..സ്വഭാവത്തിനോ?  അതിലേറെ ..     മനുഷ്യനിൽ നിറ വ്യത്യാസം വരുന്നുണ്ടോഎന്താണ് നിറങ്ങൾ? അതു വെറും  മൂടുപടലം മാത്രമാണ്..അതു ഉണ്മ അല്ല. ബാലിശം മാത്രം.. ഒരു ചിത്രം കാണുന്നു. അതിൽ കുറെ നിറക്കൂട്ടുകള്‍ വാരി വിതറിയിരിക്കുന്നു. നിറം നോക്കാതെ ചിത്രകാരൻ എന്താണോ ആശയം വരച്ചിരിക്കുന്നത് അതാണ്‌ സത്വ. അതാണു അതിന്റെ സ്വഭാവം. 

പൂക്കൾ വിടരുന്നത് പല നിറത്തിൽ. അതിന്റെ വാസനയും മൃദുലതയുമാണ് അതിന്റെ സ്വഭാവം..അതില്ലെങ്കില്‍  പൂക്കളില്ല. കല്ലുകള്‍ ആണെങ്കില്‍  നിറങ്ങൾക്ക് മാറ്റമുണ്ടായിരിക്കും. എന്നാൽ അതിന്റെ സ്വഭാവം ഗാഢതയായിരിക്കും. അതിൽ മാറ്റമുണ്ടയാൽ അതിന്റെ പേരു തന്നെ മാറിപ്പോകും.
 
അപ്പോൾ നിറങ്ങൾ..... അതൊന്നുമല്ല. അത് ബാഹ്യതലത്തിൽ വർത്തിക്കുന്ന ഒരു മായയാണ്....മറയാണ്. നിറങ്ങൾ കാരണം ശരിക്കുമുള്ള സത്വ നമ്മൾ അറിയാതെ പോകുന്നു... അതു പോലെ മതങ്ങൾ കാരണം ദൈവത്തിന്റെ ശക്തി നമ്മള്‍ അറിയാതെ പോകുന്നു മതങ്ങള്‍ പലതാണ്....ഈശ്വരൻ അതാണു,സത്യം..ഉണ്മ.

ഗുരുത്വാകർഷണബലം കണ്ടു പിടിച്ചത് സർ ഐസക്ന്യുട്ടൻ ആണ്.ഒരു കല്ലു മേലോട്ട് എറിഞ്ഞാൽ അതു നിലത്തേക്ക് തന്നെവീഴും. ..അതുപോലെ ഈശ്വരൻ ഭൂമിയിലേക്ക് എറിയുന്ന കല്ലാണ്....നമ്മൾ..താഴെ വന്നു പോകുന്ന ആ അല്പസമയം അതാണു നമ്മുടെ ആയുസ്സ്. 

അതിനിടയിൽ നമ്മൾ എന്തിനീ വിദ്വേഷം വച്ചു പുലർത്തുന്നു..എന്തിനീ മത്സരങ്ങൾ...ശാന്തതയല്ലേ നമുക്ക് വേണ്ടത്...അതിനായി പരിശ്രമിക്കാം... 
ഒന്നാമതായി.. ഈ മദ്യപാനമെല്ലാം നമുക്ക് ഉപേക്ഷിക്കാം..ഒന്നോര്‍ത്തു നോക്കു...നമ്മൾ വിലകൊടുത്തു വാങ്ങിയ മൊബൈൽ ഫോൺ മനപ്പൂര്‍വ്വം കേടു വരുത്തുമോവിലകൂടിയ വസ്ത്രം നശിപ്പിക്കുമോഇല്ല എന്നല്ലേ ഉത്തരം. അപ്പോൾ അതിലും വിലയുള്ള ജീവിതം എന്തിനു മദ്യപാനത്തിന്നും മറ്റു ലഹരിക്കൾക്കുമായി നശിപ്പിക്കുന്നു.

32 comments:

  1. നന്നായി. ഇതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മുമ്പ് എഴുതിയിരുന്നോ?

    ReplyDelete
  2. ഇനിയും എഴുതൂ ഇത്തരം നല്ല ചിന്തകള്‍

    ReplyDelete
  3. ഉല്‍കൃഷ്ടമായ ചിന്തകള്‍.. ( ഞാന്‍ എഴുതുന്ന നോവലിന്‍റെ ശീര്‍ഷകം തന്നെ ഉപയോഗിക്കട്ടെ ) " നന്മയിലേക്ക് ഒരു ചുവടുവെപ്പ് ".

    ReplyDelete
  4. ജീവിതം വിലപിടിച്ചതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

    ReplyDelete
  5. അതിനിടയിൽ നമ്മൾ എന്തിനീ വിദ്വേഷം വച്ചു പുലർത്തുന്നു..എന്തിനീ മത്സരങ്ങൾ...ശന്തതയല്ലേ നമുക്ക് വേണ്ടത്...അതിനായി പരിശ്രമിക്കാം...



    എന്റെ വക അടിവര..

    ReplyDelete
  6. ....ചിന്തിച്ച് ചിന്തിച്ച് ആകെ ടെൻഷൻ!... ഒഴിയെടാ ഒരെണ്ണം എന്ന് റൂമേറിയനോട് ഇപ്പോൾ പറഞ്ഞതേ ഉള്ളൂ... അവനു കോപം വന്ന് കുപ്പിയോടെ എന്റെ മുന്നിൽ വെച്ചു.. മദ്യമല്ല...വെള്ളമാണ്‌ മിനറൽ വാട്ടർ.... ദാഹിച്ചിട്ട് പാടില്ല...!..ഞാൻ മദ്യം തീരെ കുടിക്കാറില്ല..
    --------------------
    ...വളരെ നന്നായിരുന്നു..ശാന്തതയാണ്‌.. ശന്തതയല്ല... തിരുത്തുമല്ലോ?

    ReplyDelete
  7. ഒരു നിമിഷം ഒന്ന് ചിന്തിച്ചാല്‍....

    ReplyDelete
  8. നല്ല ചിന്തകള്‍

    ReplyDelete
  9. നല്ല ചിന്തകള്‍ ..........!

    ReplyDelete
  10. നല്ല ചിന്തകള്‍...
    നന്മകള്‍ നേരുന്നു...

    ReplyDelete
  11. തുടര്‍ന്നും എഴുതൂ ...

    ReplyDelete
  12. ഇനിയും വരട്ടെ നല്ല ചിന്തകൾ..

    ReplyDelete
  13. മനുഷന്‍ മനുഷ്യന്‍ ആയെങ്കില്‍ ......

    ReplyDelete
  14. നല്ലത് വരട്ടെ...

    ReplyDelete
  15. അതെ, എല്ലാവർക്കും നല്ലതു മാത്രം വരട്ടെ.

    ReplyDelete
  16. രണ്ടു ദിവസം നെറ്റ് പണിമുടക്കി അതാണ് വൈകിയത്... ഒരുപാട് ചിന്തിക്കാതിരിക്കൂ പ്രദീപ്... ചിന്തിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ എങ്ങും എത്തില്ല.. പിന്നെ ലഹരിയുടെ ഉപയോഗമാണ് മാനവരാശിയുടെ കാതലായ പ്രശ്നം എന്നൊന്നും എനിക്ക് അഭിപ്രായമില്ല...

    ReplyDelete
  17. ശങ്കരനാരായണന്‍ മലപ്പുറം
    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    nandini
    keraladasanunni
    Manoraj
    മഖ്‌ബൂല്‍ മാറഞ്ചേരി
    മാനവധ്വനി
    പട്ടേപ്പാടം റാംജി
    Vp Ahmed
    Ismail Chemmad
    khaadu..
    alif kumbidi
    Jefu ജൈലഫ്
    രമേശ്‌ അരൂര്‍
    അലി
    എച്ച്മുകുട്ടി
    Pradeep Kumar
    സേതുലക്ഷ്മി

    വായിച്ചാ എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു .

    ReplyDelete
  18. രമേഷേട്ടാ..പറഞ്ഞത് മനസ്സിലായി..മനുഷ്യന്‍ ആക്കാം..

    സതീശാ ..വൈള്ളം കുടിക്കു ..സമാധാനം ആകട്ടെ ..ഹ..ഹ..

    പ്രദീപ്‌ മാഷെ ..ഈ ലോകം മുഴുവന്‍ പ്രശ്നം ആണ് ..ശാന്തമായി ജീവിക്കാന്‍ ആര്ക്കെങ്ങിലും കഴിയുന്നുണ്ടോ ?

    ReplyDelete
  19. നല്ല ചിന്തകള്‍ ..........!



    അപ്പൊ പൈമേ എല്ലാം നിര്‍ത്തി ല്ലേ നന്നായി ട്ടോ ...

    ReplyDelete
  20. "വിലയുള്ള ജീവിതം എന്തിനു മദ്യപാനത്തിന്നും മറ്റു ലഹരിക്കൾക്കുമായി നശിപ്പിക്കുന്നു."

    ReplyDelete
  21. നല്ല ചിന്ത തന്നെ ...പക്ഷെ ഇതൊരു വലിയ സാമൂഹിക പ്രശ്നം ആണോ ഈ മദ്യപാനം??? എന്റെ അഭിപ്രായത്തില്‍ മദ്യം അല്ലെങ്കില്‍ മറ്റൊന്ന് ... നാശത്തിലേക്കുള്ള ഒരു വഴി ആകാം ചിലര്‍ക്ക് മദ്യപാനം പക്ഷെ അതില്ലതെയും നശിക്കുന്ന എത്ര പേര്‍ ഉണ്ട് ഈ ലോകത് ???

    ReplyDelete
  22. സുഹ്രുത്ത് പറഞ്ഞ്തു വളറെ ശരിയാണ് , നമ്മള്‍ ഒരു വണ്ടി വാങ്ങിയാന്‍ അത് ക്രിത്യ സമയത്ത് സര്‍വീസ് ചെയ്ത് , ഓയില്‍ ചേഞ്ച് ചെയ്ത് നന്നായി കൊണ്ടു നടക്കും , എന്നാല്‍ നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാദിക്കുന്ന പലതും നാം ഒരു മടിയും ഇല്ലാതെ ഉപയ്ഗോഗിക്കും , കാരണം നാം പണം കൊടുത്തു വാങ്ങിയതൊന്നുമല്ലാലോ ഈ ശരീരം , വണ്ടിയും മൊബൈലും ഒക്കെ നമ്മള്‍ പൈസ കൊടുത്തു വാങ്ങിയതാണല്ലോ

    ReplyDelete
  23. വണ്ടിയും മൊബൈലും ശരിയായി നോക്കാത്തവരില്ലേ.. :)

    ReplyDelete
  24. നന്നായിടുണ്ട് .............ആശംസകള്‍

    ReplyDelete
  25. പറഞ്ഞതു വളരെ ശരി! എന്റെ കവിത ഒന്നു വായിക്കൂ

    ReplyDelete
  26. മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ... നല്ല ചിന്തകള്‍...

    ReplyDelete
  27. നല്ല ചിന്തകള്‍. ഭാവുകങ്ങള്‍.
    മനുഷ്യന്‍ സ്വാര്‍ത്ഥതാല്പ്പര്യങ്ങല്‍ക്കായി നന്മയില്‍ നിന്ന് വ്യതിചലിക്കുന്നു. അത് ഉടനെ അല്ലെങ്കില്‍ ഇനിയൊരിക്കല്‍ വിപരീതഫലം ഉണ്ടാക്കുകതന്നെ ചെയ്യും. നന്മ നല്ല ഹൃദയത്തില്‍നിന്ന് ഉണ്ടാകുന്നു. അവിടെ ചീത്തയും ഉണ്ടാകും. എന്നാല്‍, വിവേകബുദ്ധി ഉള്ള മനുഷ്യന്‍ അത് അറിഞ്ഞു പ്രവര്‍ത്തിക്കണം എന്ന് മാത്രം.

    ReplyDelete