Thursday, January 26, 2012

അവന്‍



ചിലപ്പോൾ പാതിരാത്രി..
ചിലപ്പോൾ വെളുപ്പിനു...
അവന്റെ വരവു അങ്ങിനെയാണു..
അടുത്ത് വന്നാ പിന്നെ കൈയ്യും
കാലും കെട്ടിയിട്ട പൊലെയാണു.. 
ശ്വാസഗതിക്ക്  വേഗത കുറയും...
കട്ടിലിലൂടെ അങ്ങോട്ടും..ഇങ്ങോട്ടും..ഇട്ട് ഉരുട്ടും.
പുതപ്പെടുത്ത് മുഖത്തേക്കിടും..

എന്തായാലും എനിക്കവനെ ഇഷ്ട്ടമാണു..
എന്റെ പ്രിയപ്പെട്ട ഉറക്കത്തെ...

57 comments:

  1. റിപബ്ലിക് ആശംസകള്‍

    ReplyDelete
  2. Sathar Ajmal ആദ്യത്തെ വരി വായിച്ചപ്പോള്‍ തോന്നു വല്ല ചാക്കാല കവിതയും ആയിരിക്കും എന്ന് . പിന്നയല്ലേ മനസ്സിലായത്‌ ഉറക്കമാണെന്ന് ഹും . എന്തായ്യാലും എന്റെ അടുത്ത് അവന്‍ കൃത്യ സമത്ത് തന്നെ വരും . രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയില്‍ . വെളുപ്പിന് അഞ്ചു മണി വരെ പിന്നെ വിടില്ല . ആന വന്നു കുത്തിയാലും ഞാന്‍ അറിയില്ല .

    ReplyDelete
    Replies
    1. പെട്ടെന്ന് എല്ലാം മറന്ന് ഉറങ്ങാൻ കഴിയുന്ന താങ്കൾ ഭാഗ്യവാൻ,, എനിക്ക് അസൂയ തോന്നുന്നു.

      Delete
    2. ഭാഗ്യവാന്‍. നല്ല മനസ്സുള്ളവര്‍ക്കാണ് അങ്ങിനെ ഉറങ്ങാന്‍ കഴിയുക എന്നു കേട്ടിട്ടുണ്ട്.

      Delete
  3. Replies
    1. സ്വാഗതം ..ആത്മരതി ..
      പേര് എനിക്കിഷ്ടമായി ട്ടോ ..ഇനിയും വരനെ

      Delete
  4. ഞാൻ വിചാരിച്ചു മറ്റുവല്ലതെന്തോ ആണ് വരുന്നത്. ഉറക്കമായിരുന്നല്ലേ ? നല്ലത്, ആശംസകൾ.

    ReplyDelete
  5. ha കൊള്ളാമല്ലോ പ്രദീപ്.... അങ്ങനെ വരട്ടെ...ആശംസകൾ...

    ReplyDelete
  6. എനിയ്ക്കും ഇഷ്ടമാണ് അവനെ.. ആശംസകൾ...!

    ReplyDelete
  7. :) റിപബ്ലിക് ആശംസകള്‍

    ReplyDelete
  8. പ്രദീപേ ...
    അവനെ ഇഷ്ടപെടാത്തവര്‍ ആരെങ്കിലും ഉണ്ടോ ?
    എന്നാലും അനിയാ... നീ ഈ നല്ലുവരികള്‍ കൊണ്ട്
    ഏറെ വരച്ചിട്ടു !!!!!!!!

    ReplyDelete
  9. രമേശ്‌ അരൂര്‍
    ആത്മരതി
    മണ്ടൂസന്‍
    സങ്കൽ‌പ്പങ്ങൾ
    വര്‍ഷിണി* വിനോദിനി
    ബെഞ്ചാലി
    വേണുഗോപാല്‍

    സന്തോഷം അറിയിക്കുന്നു ..എല്ലാവര്ക്കും
    ..ജയ് ഭാരത് മാതാ

    ReplyDelete
  10. നന്നായി....എല്ലാഭാവുകങ്ങളും

    ReplyDelete
  11. അവന്‍ തന്നെയാണോ ഈ പേരുമാറ്റവും നടത്തിയത് ?

    ReplyDelete
    Replies
    1. പുള്ളിക്കാരന്‍ കഴിഞ്ഞ ദിവസം താമസിച്ച വന്നത്..പിന്നെ ഇതൊക്കെ നടന്നു

      Delete
  12. മൂപ്പര്‍ മ്മടെം ദോസ്ത് ആണേ...

    പൈമൂ... നന്നായി...

    ReplyDelete
    Replies
    1. പൈമൂ നല്ല വിളിയാണല്ലോ കധേരെ ..

      Delete
  13. ഹാ ഹാ ...വളരെ നന്നായി ഈ 'ഉറക്കം'.പ്രദീപിന് കവിതയാണ് കൂടുതല്‍ ഇണങ്ങുക
    എന്ന് തോന്നുന്നു.വളരെ സന്തോഷമുണ്ട് .അഭിനന്ദനങ്ങള്‍ !
    _________
    ഇപ്പോള്‍ സമയം രാത്രി 10.30pm.എന്റെ ഉറക്കിനും സമയായി...ശുഭ രാത്രി !

    ReplyDelete
    Replies
    1. കവിത വരാറില്ല ..പിന്നെ ശ്രമിക്കുന്നു ..മാഷിന്റെ പ്രോചോദനം ആണ് ..കാരണം

      Delete
  14. ഉറങ്ങാതെ വായിച്ചതു വെറുതെ ആയില്ല ..നന്നായിരിക്കുന്നു പ്രദീപ്‌

    ReplyDelete
  15. സംഗതി നിസാരം ആണെങ്കിലും വളരെ ഭംഗിയില്‍ പറഞ്ഞു പൈമ

    ReplyDelete
  16. ഒരു ഉറക്കത്തിന് മുന്പ് ...ഞാനും ഇതാ ഇവിടെ ...ഹ.ഹ.
    എന്തായാലും പൈമയുടെ ഇഷ്ട്ടത്തെ ഞാനും ...ഇഷ്ട്ടപ്പെടുന്നു

    ഉറങാം ...ശുഭരാത്രി നേര്‍ന്ന് കൊണ്ട് !!!!

    ReplyDelete
  17. നന്നായിട്ടുണ്ട് പ്രദീപ്‌.

    ReplyDelete
  18. അധികമായാല്‍ ഉറക്കവും വിഷമാണ്...:)
    കവിത കൊള്ളാം.

    ReplyDelete
  19. അവന്‍ ആളു കേമന്‍

    ReplyDelete
  20. ഈ ഉറക്കത്തിന്റെ ഓരോരു പണികളെ....

    ReplyDelete
  21. തണുപ്പാകുംപോള്‍ ഇത് കുറച്ചു കൂടും.

    ReplyDelete
  22. എന്തായാലും വന്നിട്ട് അവന്‍ പോകുന്നതുകൊണ്‍റ്റ് എഴുതാന്‍
    ആളുണ്ട്.

    ReplyDelete
  23. നന്നായിട്ടുണ്ട്, ഉറക്കക്കവിത.

    ReplyDelete
  24. ലളിതം മധുരം.... ഈ ലാളിത്യത്തില്‍ കവിതയുണ്ട്.

    ReplyDelete
  25. നന്നായി,ഈ ഉറക്ക കവിത.

    ReplyDelete
  26. വായിച്ചാ എല്ലാവര്ക്കും കടപ്പാട് അറിയിക്കുന്നു

    ReplyDelete
  27. ഉറങ്ങിക്കോളൂ. ശല്യം ചെയ്യുന്നില്ല.

    ReplyDelete
  28. ഇപ്പോളാണ് പ്രദീപെ ഈ പോസ്റ്റ് ശ്രദ്ധിക്കുന്നത്.

    ഞാൻ കോട്ട് വായ ഇടുന്നുണ്ട്... ഉറക്കമാണല്ലോ വിഷയം..ഞാനൊന്ന് ഉറങ്ങട്ടെ, വരികളിൽ കവിത തുളുമ്പുന്നുണ്ട്. ആശംസകൾ

    ReplyDelete
  29. ഉറക്കം എല്ലാവരും ഇഷ്ടപ്പെടുന്നു. :)
    പകര്‍ത്തു ബുക്ക് എന്ന പേരിനേക്കാള്‍ പകര്‍ത്തു പുസ്തകം അല്ലേ നല്ലത്.
    അല്ലെങ്കില്‍ കോപ്പി ബുക്ക്.

    ReplyDelete
    Replies
    1. പകര്‍ത്തു പുസ്തകം എന്നാവുമ്പോള്‍ ഒരു ചേര്‍ച്ച തോന്നിയില്ല.

      Delete
  30. നന്നായി ഉറങ്ങാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണെങ്കില്‍ ഞാനും ഒരു ഭാഗ്യവാനാണ്. ഈയിടെയായി പുസ്തകം കയ്യിലെടുത്താല്‍ മതി, അവന്‍ എത്തിക്കോളും 

    ReplyDelete
  31. …അയാളെന്നെ ഇന്നലെ എഴുന്നേൽപ്പിച്ചു നടത്തി…ഭയക്കേണ്ട സൊംനാംബുലിസമല്ല… ബാത്തു റൂമിലേക്കാണ്….ഇനി മൂത്രമൊഴിച്ചു കിടക്കെടാ എന്ന് പറഞ്ഞ്!
    -----------
    നന്നായിരിക്കുന്നു.. ഭാവുകങ്ങൾ

    ReplyDelete
  32. അവൻ ഉച്ചക്ക് വരാറില്ലേ...?. എനിക്ക് ഉച്ചക്കും ഉറക്കം വരും..കവിത കൊള്ളാം.

    ReplyDelete
  33. ഉറക്കത്തെ ആർക്കാണിഷ്ടമല്ലാത്തത്?
    നന്നായിട്ടുണ്ട്.

    ReplyDelete
  34. ആര്‍ക്കാണ് പൈമേ അവനെ ഇഷ്ടല്ലാത്തതു ..നിക്കാണേല്‍ ഭയങ്കര ഇഷ്ടാ അവനെ ..അവന്‍ കൊള്ളാം ട്ടോ ..

    ReplyDelete
  35. തീരെ മോശമല്ല .......എന്നിരുന്നാലും കുറച്ചു കൂടി പ്രതീക്ഷിക്കുന്നു

    ReplyDelete
  36. ഉറക്കിനെ ഇങ്ങനെയും വര്‍ണ്ണിക്കാം അല്ലെ? കവിത ഇഷ്ടായി പ്രദീപ്‌..

    ReplyDelete
  37. അതു ശരി, അവനായിരുന്നല്ലേ?

    ReplyDelete
  38. അവസാനത്തെ വരി വേണ്ടായിരുന്നു. ഒരു കടങ്കഥ പോലെ ‘അവൻ’ ആരെന്ന ഉത്തരം വായനക്കാർക്ക് കണ്ടെത്താനായി വിട്ടുകൊടുക്കാമായിരുന്നു. അല്ലേ ?

    ReplyDelete
  39. നല്ല വര്‍ണന-അഭിനന്ദനങ്ങള്‍

    ReplyDelete
  40. നന്നായി..അവനെ അവസാനം ആണ് പിടി കിട്ടിയത്..കൊള്ളാം..ആശംസകളോടെ.

    ReplyDelete
  41. അവനെ എനിക്കും ഇഷ്ടമാണ് ..

    അവന്‍ വരുന്നതറിയാറില്ല ..

    അവന്‍ വന്നില്ലെന്ക്കില്‍

    അവന്‍ അതറിയിച്ചു തരും ..

    പിറ്റേന്നു ... :)


    അവന്‍ വന്നു പോയിട്ടറിയുന്ന

    അവന്‍റ്റെ സ്വഭാവം ...........

    എനിക്കും ഇഷ്ടം

    ReplyDelete
  42. ഇങ്ങനെ തുടര്‍ന്നും എഴുതുക.
    കവിത തന്നെ.
    ആശംസകള്‍.

    ReplyDelete
  43. നന്നായിരിക്കുന്നു....

    ReplyDelete
  44. ഉറക്കം. ഉറക്കം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം. അവനില്‍/അവളില്‍ അലിഞ്ഞുചേര്‍ന്ന് കുറെ നേരത്തെങ്കിലും എല്ലാം മറക്കാന്‍ സാധിക്കുന്നത് എല്ലാവരുടെയും ആഗ്രഹം ആണ്. ചുരുങ്ങിയ വരികളില്‍ അത് കോറിയിട്ട ബ്ലോഗ്ഗര്‍ക്ക് ആശംസകള്‍.

    ReplyDelete