Friday, February 3, 2012

ഡയറി


കവിളില്‍ നുള്ളിയത്‌ മൂന്ന് പ്രാവശ്യം
 നെറ്റിയില്‍ തഴുകിയതു നാലു പ്രാവശ്യം
 ചുണ്ടില്‍ ഉമ്മ വച്ചത്‌ ആറു പ്രാവശ്യം
ഇന്നലെ കാമുകനെ കണ്ടപ്പോള്‍
സംബവിച്ചതാണു ഇതോക്കെ

( റോസാപൂവിന്റെ ഡയറിയില്‍ നിന്നും ...)

15 comments:

  1. എല്ലാ കണക്കുകളും കൃത്യമായി ഓർത്ത് വച്ചോ. ഭാവിയിൽ സുന്ദര ഓർമ്മകൾക്ക് ഉപകരിക്കും. ആശംസകൾ.

    ReplyDelete
  2. ചുംബനം കൊടുക്കുന്നതിനിടയില്‍ 'ഭ' വിട്ടു പോയോ മാഷേ?
    മറ്റുള്ളവരുടെ പോസ്റ്റുകളെപ്പറ്റി "സംഗതി പോരാ.. സംഗതി പോരാ" എന്ന് പരിഹസിക്കുമ്പോഴും നിരൂഫണം നടത്തുമ്പോഴും സ്വന്തം ബ്ലോഗിലെ മഹത്തായ സൃഷ്ട്ടികള്‍ക്ക് വൈരൂപ്യം വന്നത് എങ്ങനെ!

    "സംബവം" മാറ്റി സംഭവം എന്നാക്കൂ.
    "റോസ്സപ്പൂവിണ്റ്റെ" മാറ്റി റോസാപൂവിന്റെ എന്നാക്കൂ.

    ReplyDelete
  3. ഒരിക്കല്‍ പോലും സ്നേഹം ചൊരിഞ്ഞില്ല
    ഒരിക്കല്‍ പ്പോലും പ്രണയം നല്‍കിയില്ല
    അപ്പൊ അവന്‍ കാമ മുഖന്‍ തന്നെ

    ReplyDelete
  4. പ്രണയത്തില്‍ ഒന്നിനും കണക്കു വെക്കരുത്. കണക്കുകള്‍ക്കനുസരിച്ച് നീങ്ങാന്‍ തുടങ്ങിയാല്‍ പ്രണയം കേവലം ആള്‍ജിബ്രയോ ,ജ്യോമട്രിയോ ആയിപ്പോവും.....

    ReplyDelete
  5. റോസപൂവിന്റെ ഡയറി എന്നുള്ളത് മാറ്റി പറ്റുബുക്ക് എന്നാക്കിക്കോ.... :)

    അല്ലാതെ എന്തോന്ന ഇത്രയ്ക്കു ഓര്‍ത്തു വെക്കാന്‍... :)

    ReplyDelete
  6. ഒരു ദിവസം കാമുകനെ കണ്ടപ്പോള്‍ ഇത്രയും ചെയ്തെങ്കില്‍ ഈ റോസപ്പൂവ് ആള് കൊള്ളാലോ...

    ReplyDelete
  7. ഒരു 'കുഞ്ഞു' റോസാ പൂവായ ഈ കവിതക്കും നൂറുമ്മകള്‍ ...

    ReplyDelete
  8. പ്രദീപ് എന്തിനാണ് മറ്റുള്ളവരുടെ ഡയറി ഒളിഞ്ഞുനോക്കാന്‍ പോകുന്നത്? ഈ കുട്ടിക്കിത് എന്താണ് സംബവിച്ചത്‌ ?!

    ReplyDelete
  9. ഇതാണ് പച്ച മലയാളത്തില്‍ പീഡനം എന്ന് പറയുന്നത് മോനെ ....!!

    ReplyDelete
  10. ഈ റോസാപ്പൂ ആള്‍ കൊള്ളാമല്ലോ. കാമുകനും. എന്നിട്ട്?

    ReplyDelete