Friday, March 2, 2012



എന്റെ അടുത്ത് ഒരു മോബ്ബൈൽ ഉണ്ട്.. 
ഇൻ കമ്മിങ്ങ് ഇല്ലാത്തത്.. 
ഒരിക്കലും ചാർജ് തീരാത്തത്... 
ആർക്കും മോഷ്ട്ടിക്കാൻ കഴിയാത്തത്... 
എന്റെ നാവാണത്.. 

23 comments:

  1. Aji Nafa

    “ഓരോ ദിവസവും പ്രഭാതമാകുമ്പോള്‍ എല്ലാ അവയവങ്ങളും നാവിനോടിങ്ങനെ കേണപേക്ഷിക്കുന്നു. ‘ഞങ്ങളുടെ കാര്യത്തില്‍ നീ സൂക്ഷ്മത പാലിക്കേണമേ. ഞങ്ങള്‍ നേരെയാകുന്നതും വളയുന്നതും നിന്നെ ആശ്രയിച്ചിട്ടാണ്” (തിര്‍മുദി).
    മഹാന്മാരില്‍ ചിലരിങ്ങനെ പറയുന്നു: ‘സത്യവിശ്വാസിയുടെ നാവ് ഹൃദയത്തിന്റെ പിറകിലാണ്. അവന്‍ ആദ്യമായി ചിന്തിക്കുകയും രണ്ടാമതായി സംസാരിക്കുകയും ചെയ്യുന്നു. കപടവിശ്വാസികളുടെ നാവ് ഹൃദയത്തിന്റെ മുന്നിലാണ്. അവന്‍ ആദ്യം സംസാരിക്കുകയും പിന്നെ (അതിന്റെ ഭവിഷ്യത്തുകളെ സംബന്ധിച്ചു) ചിന്തിക്കുകയും ചെയ്യുന്നു. ത്വഊാസുല്‍ യമാനി (റ) പറയുന്നു: “എന്റെ നാവ് ഒരു ക്രൂരജന്തുവാണ്. ഞാനിതിനെ അഴിച്ചുവിട്ടാല്‍ എന്നെ അത് ഭക്ഷിക്കും.” സുലൈമാന്‍ നബി (അ) പറയുന്നു: “സംസാരം വെള്ളിയാണെങ്കില്‍ മൌനം സ്വര്‍ണ്ണമാണ്.”
    ഇതില്‍നിന്നും നാവുകൊണ്ടുണ്ടായിത്തീരുന്ന ആപത്തുകള്‍ എത്രകണ്ട് ഗൌരവമേറിയതാണെന്നും അതിനെ അടക്കിനിര്‍ത്തി സൂക്ഷിക്കല്‍ എന്തുമാത്രം ആവശ്യമാണെന്നും ഗ്രഹിച്ചുവല്ലോ...

    ReplyDelete
  2. ഹമ്പട നാവേ..നീ ആള്‌ കൊള്ളാല്ലൊ...!

    ReplyDelete
  3. നന്നായിട്ടുണ്ട് ... ആശംസകള്‍ ...

    ReplyDelete
  4. വളരെ രസാവഹമായ ചെറിയ കവിത .ആശംസകള്‍

    ReplyDelete
    Replies
    1. assalayittundu.... aashamsakal.... blogil puthiya onnu randu postikal undu..... varumallo.......

      Delete
  5. ...സംഗതി സത്യമാണ് സുഹൃത്തേ...പക്ഷേ നമ്മുടെ കൈവിരലുകൾ കൊണ്ടും ഇതേ ഗുണങ്ങളും ദോഷങ്ങളും വന്നുഭവിക്കാറുണ്ട്. (ആദ്യവരിയിലെ ‘എന്റെ അടുത്ത്’ എന്നുള്ളത് ‘എന്റെ പക്കൽ’ എന്നാക്കിയാലേ പ്രദീപ് വിശദീകരിച്ച അർത്ഥം വരികയുള്ളൂ.) കണ്ടുപിടിച്ചതൊക്കെ നല്ല വാക്യങ്ങൾ, അതങ്ങോട്ട് പ്രാവർത്തികമാക്കാനാ എനിക്ക് പറ്റാത്തത്. അടുത്തത് പോരട്ടെ....ഭാവുകങ്ങൾ....

    ReplyDelete
    Replies
    1. blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..........

      Delete
  6. കൊള്ളാം.. പക്ഷെ ചാർജ് ഒരിക്കൽ തീരും.. പിന്നെ റിചാർജ് ചെയ്യാൻ പറ്റില്ല..

    ആശംസ്കൽ

    ReplyDelete
  7. ചൊല്ലുന്നു പല്ല് ഹേ നാവേ ചോല്ലല്ലേറെ ഒരിക്കലും.
    നിന്റെ കുറ്റത്തിനെപ്പോഴും സ്ഥാനഭ്രംശം എനിക്കെടോ!

    ReplyDelete
  8. നാവ്‌ പൊന്നായിത്തീരട്ടെ. ആശംസകൾ

    ReplyDelete
  9. "നാവ്" കലക്കി....

    ഔട്ട്‌ ഗോയിംഗ് കൂടുതല്‍ ആകാതെ ശ്രദ്ധിക്കണം....

    ഭാവുകങ്ങള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete
  10. ഹാ ഹാ നാവിനെ വെല്ലാന്‍ വേറെ എന്ത്? കലക്കി.

    ReplyDelete
  11. നാവു ,മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ ചെവി ഒരു ബ്ലൂടൂത്ത് ആവും ല്ലേ ....നല്ല ചിന്ത .

    ReplyDelete
  12. കൊള്ളാം , ഒരിക്കലും ചാര്‍ജു തീരാതിരിക്കട്ടെ ആശംസകള്‍ പ്രദീപ്‌

    ReplyDelete
  13. ബ്ലോഗ്‌ കമെന്റിലൂടെയാണ് ഇവിടെയെത്തിയത് .. ഡിസൈനുകൾ വളരെ നന്നായിട്ടുണ്ട് .. നുറുങ്ങു കവിതകളും ..
    ഇനിയും വരാം . :)

    ReplyDelete
  14. എല്ലില്ലാത്ത സാധനം.അതാണ് നാവ്. അത്കൊണ്ടുള്ള ഭാവിശ്വത്തുകൾ ഒരുപാടുണ്ട്. സൂക്ഷിച്ചാൽ നന്ന്.

    ReplyDelete